- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് സ്കൂൾ ബസ് ഇടിച്ച് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ; നാടിന് വേദനയായി യമിൻന്റെ വിയോഗം
മലപ്പുറം: കൊണ്ടോട്ടിയിൽ എബിസി മോണ്ടിസോറി സ്കൂളിലെ എൽകെജി വിദ്യാർത്ഥിയായ നാലുവയസ്സുകാരൻ യമിൻ ഇസിൻ സ്കൂൾ ബസ്സിടിച്ച് മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. സ്കൂളിൽ നിന്ന് കുട്ടിയെ വീട്ടിലാക്കിയ ശേഷം, റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് യമിൻ ഇസിൻ അതേ സ്കൂൾ ബസ്സ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മുസ്‌ലിയാരങ്ങാടി കുമ്പളപ്പറമ്പിലെ എബിസി മോണ്ടിസോറി സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ച യമിൻ ഇസിൻ.
Next Story




