കോഴിക്കോട്: കുന്നമംഗലം പതിമംഗലത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനി ദാരുണമായി മരിച്ചു. നരിക്കുനി സ്വദേശിനിയായ വഫ ഫാത്തിമയാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. കുന്നമംഗലം ഭാഗത്തേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന വഫയുടെ വാഹനത്തിൽ എതിർദിശയിൽ നിന്ന് അമിതവേഗതയിൽ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ വഫയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മിനി വാൻ അമിതവേഗതയിലാണ് എത്തിയതെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.