- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പൂച്ച കുറുകെ എടുത്ത് ചാടിയതും ജീവനെടുത്ത് അപകടം; ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർ
മലപ്പുറം: റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം ചെങ്ങര പള്ളിപ്പടിയിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ കളത്തിൻപടി സ്വദേശി ഷാദിൻ (12) ആണ് മരിച്ചത്.
മഞ്ചേരി പുല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഷാദിൻ. റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കുന്നതിനായി ഓട്ടോറിക്ഷ പെട്ടെന്ന് വെട്ടിച്ചപ്പോഴാണ് ഷാദിൻ പുറത്തേക്ക് തെറിച്ചു വീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാദിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story




