കോട്ടയം: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരന് ദാരുണാന്ത്യം. ഏറ്റുമാനൂരിലാണ് അപകടം നടന്നത്. ക്ലാമറ്റം മല്ലികത്തോട്ടത്തിൽ മജോ ജോണി( 32) ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.

ഏറ്റുമാനൂ‍ർ ക്ഷേത്രത്തിന് സമീപം പുലർച്ചെയാണ് അപകടം സംഭവിച്ചത്. എതിർദിശയിൽ വന്ന മിനിലോറിയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.