- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് വൻ അപകടം; നിലവിളി ശബ്ദം കേട്ട് ഓടിയെത്തി നാട്ടുകാർ; ഒരാൾക്ക് ദാരുണാന്ത്യം; വാഹനം പൂർണമായും തകർന്നു
മലപ്പുറം: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. മഞ്ചേരി മരത്താണിയിലാണ് ദാരുണ അപകടം നടന്നത്. എടത്തനാട്ടുകര താഴത്തെപീടിക സ്വദേശി റഫീഖ് മാസ്റ്റർ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറു മണിയോടുകൂടിയായിരുന്നു അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലടി ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ പ്രിൻസിപ്പൽ ആണ് മരിച്ച റഫീഖ്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Next Story