- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ടെത്തിയ കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി വൻ അപകടം; ഇടിശബ്ദം കേട്ട് ഓടിയെത്തി നാട്ടുകാർ; നാല് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട്: നിയന്ത്രണം വിട്ടെത്തിയ കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. താമരശ്ശേരിക്ക് സമീപമാണ് അപകടം നടന്നത്. കാർ യാത്രക്കാരയ ചേലബ്ര സ്വദേശി റഹീസ്, റിയാസ്, ബസിലെ യാത്രക്കാരായ അടിവാരം സ്വദേശിനി ആദ്ര, കൈതപ്പൊയിൽ സ്വദേശിനി അനുഷ എന്നിവർക്കാണ് അപകടത്തിൽ പരിക്ക് പറ്റിയത്.
ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ഇതിൽ, രാമനാട്ടുകര ചേലമ്പ്ര പറശ്ശേരിക്കുഴി പുള്ളിപറമ്പിൽ റഹീസിനാണ് ഗുരുതരമായി പരുക്കേറ്റത്. കാർ യാത്രക്കാർക്ക് താമരശ്ശേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Next Story