തൃശൂർ: ആംബുലൻസും കാറും കൂട്ടിയിടിച്ച് വൻ അപകടം. തൃശൂരിലാണ് സംഭവം നടന്നത്. രോ​ഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 4 മണിയോടെ തൃശൂർ വാഴക്കോട് - പ്ലാഴി സംസ്ഥാനപാതയിൽ ബിആർഡിക്ക് സമീപമായാണ് അപകടം ഉണ്ടായത്.

പാലക്കാട് നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോകുകയായിരുന്നു ആംബുലൻസ്. അപകടം ഉണ്ടായതിനെ തുടർന്ന് രോഗിയെ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തിയാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ ആംബുലൻസിൽ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തു പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.