തൃശൂർ: തൃശൂരിൽ സ്വകാര്യ ബസിന്റെ പിറകിൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവറായ സുരേഷിനും, വാഹനത്തിലെ യാത്രക്കാരിയായ കുണ്ടന്നൂർ സ്വദേശിക്കും പരിക്കേറ്റു. കാഞ്ഞിരക്കോട് തോട്ടുപാലം ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടം ഉണ്ടായത്.

വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിലാണ് സംഭവം. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്നു ബസ്. ഈ ബസ്സിന് പിറകിൽ ഓട്ടോറിക്ഷ ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരങ്ങൾ. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.