- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി കഴിഞ്ഞ് മടങ്ങവേ ബൈക്ക് നിയന്ത്രണം വിട്ട് അപകടം; ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ച് യുവാവും യുവതിയും മരിച്ചു
കൊച്ചി: മരടിന് സമീപം അര്‍ധരാത്രിയോടെ ഉണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് പേറ മരിച്ചു. ആലപ്പുഴ സ്വദേശിയായ സൂരജ് (24)യും തൃശ്ശൂര്‍ സ്വദേശിനിയായ ശ്വേത അശോക് (25)യുമാണ് അപകടത്തില്‍ മരിച്ചത്.
ചമ്പക്കര മാര്‍ക്കറ്റിന് സമീപം മെട്രോ പില്ലറിലിടിച്ചാണ് അപകടം നടന്നത്. രാത്രി 12.45ഓടെയായിരുന്നു സംഭവം. കുണ്ടന്നൂര്‍ ഫോറം മാളില്‍ ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ഇരുവരും യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പെട്ടത്. ബൈക്ക് നിയന്ത്രണം വിട്ട് പില്ലറിലിടിച്ചതോടെ ഇരുവരും സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടവിവരം ലഭിച്ചതോടെ പോലീസും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സുഹൃത്തുക്കള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് അപകടം നടന്നത് മനസ്സിലായത്.
സൂരജ് ആലപ്പുഴ മുട്ടാര്‍ പുത്തന്‍പറമ്പ് സ്വദേശിയാണ്. മാതാപിതാക്കള്‍: സുരേഷ്, സിന്ധു. സഹോദരി: സൂര്യ. ശ്വേത തൃശ്ശൂര്‍ പുഴുവില്‍ വെസ്റ്റ് വില്ലേജ് പ്രദേശത്തുള്ള വള്ളുക്കാട്ടില്‍ അശോക്കുമാറിന്റെയും മിനിയുടെയും മകളാണ്. സഹോദരി: സ്വാതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.