- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ പച്ചക്കറി ചാക്കുമായി റോഡ് മുറിച്ചുകടക്കവേ കാർ ഇടിച്ചുതെറിപ്പിച്ചു; അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി; ദാരുണ സംഭവം കോഴിക്കോട്
കോഴിക്കോട്: പൂനൂർ ഇമ്മിണികുന്നമ്മൽ സ്വദേശി സുബൈർ (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പച്ചക്കറി ചാക്കുമായി റോഡ് മുറിച്ചു കടക്കുന്നതിനിടെ താമരശ്ശേരി ഭാഗത്തുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കർണാടകയിൽനിന്ന് പച്ചക്കറി എത്തിച്ച് വിവിധ കടകളിൽ വിതരണം ചെയ്യുന്ന ജോലിയാണ് സുബൈർ ചെയ്തിരുന്നത്.
Next Story