- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്ടിവ കുത്തനെ കിടക്കുന്നതിൽ തോന്നിയ സംശയം; അതുവഴി കടന്നുപോയ യാത്രക്കാരുടെ പരിശോധനയിൽ ദാരുണ കാഴ്ച; വഴയിലയിൽ കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് ഏണിക്കര സ്വദേശി ആകാശ്
തിരുവനന്തപുരം: വഴയിലയ്ക്ക് സമീപം പുരവൂർക്കോണത്ത് ദാരുണമായ ബൈക്ക് അപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായി. കരകുളം ഏണിക്കര സ്വദേശിയായ 30 വയസുകാരൻ ആകാശ് മുരളിയാണ് മരിച്ചത്. ടെക്നോപാർക്കിലെ ജീവനക്കാരനായ ആകാശ്, 2025 ഡിസംബർ 5 പുലർച്ചെ 1:30 ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
വഴയിലയിൽ നാലുവരിപ്പാതയ്ക്കായി കലുങ്ക് നിർമാണം നടന്നുവരുന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. ഓടയ്ക്കുവേണ്ടി എടുത്ത കുഴിയിലേക്ക് ആകാശിന്റെ ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. രാത്രിയിൽ ഈ കുഴി വേണ്ടവിധം മറച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.
ഇതുവഴി കടന്നുപോയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ട ആകാശിനെ കണ്ടെത്തുകയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. എന്നാൽ, ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴ് മണിയോടെ ആകാശ് മരണത്തിന് കീഴടങ്ങി.
Next Story




