തലശ്ശേരി: തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ ഉണ്ടായ അബദ്ധ വെടിവെപ്പ് പൊലീസിനകത്ത് ആശങ്കയ്ക്ക് ഇടയാക്കി. വൃത്തിയാക്കുന്നതിനിടെ കൈയ്യില്‍ നിന്ന് അറിയാതെ താഴെ വീണ തോക്ക് എടുത്തപ്പോഴാണ് വെടിവെപ്പ് നടന്നത്. ബുധനാഴ്ച നടന്ന സംഭവത്തില്‍ ഒരു പോലീസ് ഉദ്യേഗസ്ഥക്ക് പരിക്കേറ്റു.

നേരിട്ട് വെടിയുണ്ട് കൊള്ളുകയായിരുന്നില്ല. മറിച്ച് ബുള്ളറ്റ് തറിയില്‍ തട്ടി സിമിന്റ് സിമന്റ് ചീള് തറച്ചാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേറ്റതെന്ന് പൊലീസ് പറയുന്നു. അശ്രദ്ധമായ തോക്ക് കൈകാര്യം ചെയ്തതിന് സംഭവത്തില്‍ പങ്ക് വെച്ച സിവില്‍ പൊലീസ് ഓഫീസര്‍ സുബിനെതിരെ നടപടി കൈക്കൊണ്ടു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പി. നിധിന്‍ രാജ് അദ്ദേഹത്തെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.

പരിക്കേറ്റ പെരുന്താറ്റുകാരിയായ ലിജിഷിക്ക് തലശ്ശേരി ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.