- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കോഴഞ്ചേരിയിൽ അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ; ഒന്നേകാൽ കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
പത്തനംതിട്ട: 1.2 കിലോഗ്രാം കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. കോഴഞ്ചേരിയിലാണ് സംഭവം നടന്നത്. ബീഹാർ സ്വദേശിയായ രാജേഷ് കുമാർ സാഹ (26) എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്. കോഴഞ്ചേരിയിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്നു ഇയാൾ.
പത്തനംതിട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് ശ്യാംകുമാറും സംഘവും ചേർന്നാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രസാദ്, ഗോപകുമാർ, ടി.പി തോമസ്, സിവിൽ എക്സൈസ് ഓഫീസർ മനോജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിന്നുജാദേവ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഫ്രിജീഷ് എന്നിവരും പരിശോധന നടത്തിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
മറ്റൊരു സംഭവത്തിൽ കൊല്ലം പട്ടാഴിയിൽ അനധികൃത മദ്യ വിൽപ്പന നടത്തിയയാളെ 90 ലിറ്ററിലധികം ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടികൂടി. പട്ടാഴി കോളു മുക്ക് സ്വദേശി ഭദ്രൻ പിള്ള (45) എന്നയാളാണ് പിടിയിലായത്.