- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയോധികയുടെ തലയില്‍ മുണ്ടിട്ടശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച; രണ്ടര പവന്റെ സ്വര്‍ണമാല അടിച്ചുമാറ്റി; കേസിൽ പ്രതികൾ പിടിയിൽ
കോട്ടയം: വയോധികയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണവും പണവും ഫോണും കവര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ പിടികൂടി പോലീസ്. ചങ്ങനാശ്ശേരി കോട്ടമുറി ഒറ്റക്കാട് ഭാഗത്ത്, തെക്കേതില്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞമ്മയുടെ (78) വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. സംഘത്തെ തൃക്കൊടിത്താനം പോലീസ് പിടികൂടി.
തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് ചിറയില്‍ വീട്ടില്‍ മോനു അനില്‍, ഒറ്റക്കാട് ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ അബീഷ് പി. സാജന്, കോട്ടമുറി അടവിച്ചിറ ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ അനില ഗോപി എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടുകൂടിയാണ് സംഭവം നടന്നത്.
ആളെ തിരിച്ചറിയാതിരിക്കാന്‍ കുഞ്ഞമ്മയുടെ തലയില്‍ മുണ്ടിട്ടശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര പവനോളം വരുന്ന സ്വര്‍ണമാലയും വീട്ടിൽ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും പതിനായിരത്തോളം രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു. നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കേസിലെ പ്രതികൾ പിടിയിലായത്.