പാലക്കാട്: ഫുട്ബോൾ കളിക്കിടെ ഉണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ ആക്രമണം. 17-കാരന്റെ തലയ്ക്ക് ഗുരുതര പരിക്ക്. പട്ടാമ്പി കൊടലൂർ സ്വദേശി കെ.ടി ഹഫീസിനാണ് പരിക്ക് പറ്റിയത്.

15 പേരടങ്ങുന്ന സംഘം ആയുധമുപയോഗിച്ച് മർദിച്ചെന്നാണ് പ്രധാന പരാതി. കേസിൽ ഇപ്പോൾ നാല് പേരെ അറസ്റ്റ് ചെയ്തതായി പട്ടാമ്പി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.