- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂട്ടറിന്റെ പോക്കിൽ സംശയം; പിടിച്ചുനിർത്തി പരിശോധിച്ചതും കുടുങ്ങി; മൂന്ന് പേരെ പൊക്കി എക്സൈസ്; 3 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു
കൊല്ലം: സംസ്ഥാനത്ത് ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ ഇതിനോടകം നിരവധി പേരാണ് കുടുങ്ങിയത്. ഇപ്പോഴിതാ, വീണ്ടും കഞ്ചാവ് പിടിച്ചെടുത്തിരിക്കുകയാണ്. പരിശോധനകളിൽ 5 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറും പാർട്ടിയും ചേർന്ന് കേരളപുരം ഭാഗത്ത് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 3 കിലോയോളം കഞ്ചാവുമായി രാധാകൃഷ്ണ പിള്ളയെ (64 വയസ്) അറസ്റ്റ് ചെയ്തു.
പാർട്ടിയിൽ സ്റ്റേറ്റ് സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്‌ടർ (ഗ്രേഡ്) ഡി.എസ്.മനോജ്, സിവിൽ എക്സൈസ് ഓഫീസർ ശ്രീനാഥ്.എസ്.എസ് എന്നിവരും പ്രിവന്റീവ് ഓഫീസർ എസ്.ആർ.ഷെറിൻരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ്ബാബു, ശ്രീവാസ്, സിദ്ദു, വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത എന്നിവരും ഉണ്ടായിരുന്നു.
Next Story