ഇടുക്കി: കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ നാലര കിലോ വരെ പിടിച്ചെടുത്തതായി ആണ് വിവരങ്ങൾ. അസം സ്വദേശി സഞ്ജിത് ബിശ്വാസിനെയാണ് പോലീസ് പിടികൂടിയത്. പായിപ്ര പ്രദേശത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാനെത്തിച്ച കഞ്ചാവാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. നേരത്തെ പായിപ്രയിലെ പ്ലൈവുഡ് കമ്പനിയിൽ ജീവനക്കാരനായിരുന്നു സഞ്ജിത്ത്. കോടതിയിൽ ഹാജരാക്കിയ സഞ്ജിത്തിനെ റിമാൻഡ് ചെയ്തു.