- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എടാ..മോനെ'; പോലീസിനെ കണ്ടതും വെപ്രാളം; പിന്നാലെ ഓടാൻ ശ്രമം; പിടിച്ചു നിർത്തി പരിശോധിച്ചതും കുടുങ്ങി; പോക്കറ്റിനുള്ളിൽ സാധനം; പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്
കോഴിക്കോട്: വിൽപ്പനയ്ക്കായി എത്തിച്ച 11 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിൽ. തോട്ടരികത്ത് വീട്ടിൽ അൻസാർ (39) നെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. 21 ന് ടൗൺ പോലീസിന്റെ പെട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡിന് സമീപം വെച്ച് പോലീസിനെ കണ്ട് പേടിച്ച് ഓടിപ്പോവാൻ ശ്രമിച്ച പ്രതിയെ പിടിച്ചു നിർത്തി പരിശോധിക്കുകയായിരുന്നു.
ദേഹപരിശോധന നടത്തിയപ്പോൾ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക്ക് കവറിൽ നിന്നും പൊലീസ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പ്രതിയെ ഉടനെ തന്നെ അറസ്റ്റ് ചെയ്തു.
Next Story