- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയോടൊപ്പം നടന്നുവരുന്നത് നോക്കിവെച്ചു; പിന്നിലൂടെയെത്തി പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കേസിൽ 22-കാരൻ പിടിയിൽ
തിരുവനന്തപുരം: അമ്മയോടൊപ്പം നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ശ്രീകാര്യം ചാവടിമുക്കിന് സമീപമാണ് സംഭവം നടന്നത്. കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജുവിനെയാണ് (22) ശ്രീകാര്യം പോലീസ് പിടികൂടിയത്. എൻജിനിയറിങ് കോളേജിൽ പഠിക്കുന്ന സഹോദരിയെ ഹോസ്റ്റലിൽ പോയി കണ്ട ശേഷം തിരികെ വരുമ്പോഴായിരുന്നു കുട്ടിക്ക് നേരെ അതിക്രമം നടന്നത്.
ശ്രീകാര്യത്തെ ഒരു ടീ ഷോപ്പിൽ ജോലി ചെയ്യുന്ന ഇയാൾ അമ്മയോടൊപ്പം നടന്നു വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ശേഷം കുട്ടി ഒഴിഞ്ഞുമാറിയപ്പോൾ കൈയിൽ അടിച്ചു.
വീണ്ടും പിന്തുടർന്നതോടെ അമ്മ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ ഇയാൾ അവിടെ നിന്നും ഓടിരക്ഷപ്പെടുകയും. അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം നടത്തിയപ്പോൾ ആണ് പ്രതി പിടിയിലായത്.