- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിമുറിയിൽ കുളിച്ചുകൊണ്ടിരിക്കെ യുവതിയെ കയറിപ്പിടിച്ചു; ഉപദ്രവിച്ചത് പോക്‌സോ അതിജീവിതയെ; അതേ കേസിലെ പ്രതിയെന്ന് പോലീസ്; കൈയ്യോടെ പൊക്കി
കോഴിക്കോട്: കുളിമുറിയിൽ കുളിച്ചുകൊണ്ടിരിക്കെ യുവതിയെ ശുചിമുറിയില്‍ കയറി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കക്കോടി കിഴക്കുമുറി സ്വദേശി എടക്കാട്ട് താഴം അക്ഷയ്(25)യെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. കക്കോടി സ്വദേശിനിയായ യുവതി വീടിന് വെളിയിലുള്ള ശുചിമുറിയില്‍ വച്ചാണ് ആക്രമണത്തിന് ഇരയായത്.
പോക്‌സോ അതിജീവിതയായ യുവതി 2023ല്‍ ചേവായൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് അക്ഷയ്. ഈ കേസിന്റെ വിചാരണ കോടതിയില്‍ നടന്നുകൊണ്ടിരിക്കെയാണ് യുവതിക്ക് നേരെ വീണ്ടും അതിക്രമം ഉണ്ടായത്. സ്ഥിരം കുറ്റവാളിയായ ഇയാളുടെ പേരില്‍ അമ്പലപ്പുഴ, പെരുവണ്ണാമൂഴി, ചേവായൂര്‍ സ്റ്റേഷനുകളിലായി പോക്‌സോ കേസുകള്‍ നിലവിൽ ഉണ്ട്.
Next Story