ഹരിപ്പാട്: ആലപ്പുഴയിൽ പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. തൃക്കുന്നപ്പുഴ മരയ്ക്കാർ പറമ്പിൽ ഷാനവാസിനെയാണ് തൃക്കുന്നപ്പുഴ പോലീസ് പിടികൂടിയത്. വിദേശത്തും മറ്റ് ജില്ലകളിലുമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ഷാനവാസിനായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

നാട്ടിൽ എത്തി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും വിദേശത്തേക്ക് കടക്കാൻ ശ്രമം നടത്തുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.