ഇടുക്കി: പന്ത്രണ്ട് ചാക്ക് പാന്‍മസാലയുമായി വിതരണക്കാരന്‍ പിടിയിൽ. കുമളി റോസാപ്പൂക്കണ്ടം ബല്‍ക്കീസ് മന്‍സിലില്‍ റഫീഖ് (52) ആണ് അറസ്റ്റിലായത്. മൊത്ത വിതരണത്തിനായാണ് ഇയാള്‍ വലിയ അളവില്‍ പാന്‍ മസാല എത്തിച്ചത്.

കാറില്‍ കറങ്ങി വില്‍പ്പന നടത്തുന്നതിനിടെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുമളി സിഐ പി.എസ്. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍നിന്നും കുമളി അതിര്‍ത്തി വഴിയാണ് ഇയാള്‍ പാന്‍മസാല കടത്തിയത്. ജില്ലയിലെ വിവിധയിടങ്ങളില്‍ കടകളിൽ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു പ്രതിയുടെ പ്രധാന രീതി.