- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സാധനം കൈയ്യിൽ ഉണ്ടേ..'; ഹോസ്റ്റലുകൾ തോറും ചുറ്റി കറങ്ങി നടക്കും; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തിയതും പരുങ്ങൽ; കുടുങ്ങിയത് ഷോൾഡർ ബാഗ് പരിശോധനയിൽ
എറണാകുളം: 106 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. എറണാകുളം പാലാരിവട്ടത്താണ് സംഭവം നടന്നത്. കലൂർ, പാലാരിവട്ടം ഭാഗങ്ങളിലെ യുവാക്കൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പന നടത്തുന്ന യുവാക്കളാണ് അറസ്റ്റിലായത്. പാലാരിവട്ടം സൗത്ത് ജനത റോഡ് പരിസരത്ത് നിന്നുമാണ് പത്തനംതിട്ട സ്വദേശിയായ അശ്വിൻ, കോട്ടയം സ്വദേശിയായ അക്ബർ ഖാൻ എന്നിവരെ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് എസ്ഐയും ടീമംഗങ്ങളും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഷോൾഡർ ബാഗിലും പോക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. ബെംഗളൂരുവിലെ മൊത്ത വിപണനക്കാരിൽ നിന്നും എംഡിഎംഎ എടുത്ത് കൊണ്ട് വരവേയാണ് ഇവർ ഡാൻസാഫ് സംഘത്തിന്റെ വലയിൽ കുടുങ്ങിയത്.
Next Story