- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറുമായി കടന്നുകളഞ്ഞു; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതും കുടുങ്ങി; കേസിൽ ആന്ധ്ര സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: ഹോട്ടലിന് മുന്നില്‍ താക്കോല്‍ സഹിതം നിര്‍ത്തിയിട്ട സ്‌കൂട്ടറുമായി കടന്നുകളഞ്ഞ ആന്ധ്ര സ്വദേശി പിടിയില്‍. ഐ ഐം കാന്റീനിലെ ഡ്രൈവറായി ജോലി ചെയ്യുന്ന കല്ലുരു ഒബ്ലേസു (40) വിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി കുന്ദമംഗലത്തുള്ള സംഗമം ഹോട്ടലിന് മുന്‍പിലായിരുന്നു സംഭവം. വെള്ളന്നൂര്‍ സ്വദേശിയായ അരുണ്‍ ചാവി സ്‌കൂട്ടറില്‍ തന്നെ വച്ച് ഹോട്ടലില്‍ പോയ തക്കത്തിനാണ് മോഷണം പോയത്. ഒടുവിൽ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു.
Next Story