- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേഭാരതിൽ ഒരാൾ എത്തുമെന്ന് രഹസ്യ വിവരം..; ആലപ്പുഴയിലെത്തിയതും പോലീസ് ഇരച്ചുകയറി; പരിഭ്രാന്തിയിൽ യാത്രക്കാർ; പിടിച്ചുനിർത്തി പരിശോധിച്ചതും ഞെട്ടൽ; കൈയ്യോടെ പൊക്കി
ആലപ്പുഴ: മതിയായ രേഖകളില്ലാതെ ട്രെയിനിൽ പണം കടത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 31 ലക്ഷം രൂപയുമായിട്ടാണ് യുവാവിനെ പിടികൂടിയത്. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസ്സിൽ രേഖകളില്ലാതെ 31 ലക്ഷം രൂപയുമായി യാത്ര ചെയ്ത യുവാവിനെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ മുല്ലക്കൽ സ്ട്രീറ്റിൽ പരാശക്തി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മഹാരാഷ്ട്ര സങ്ക്ലി ജില്ലയിൽ അംബിഗോവോവണിൽ രവീന്ദ്ര തുളസി റാം മനോ(38) ആണ് പോലീസ് വലയിൽ കുടുങ്ങിയത്. രഹസ്യ വിവരത്തെ തുടർന്ന് ആലപ്പുഴ സൗത്ത് പ്രിൻസിപ്പൽ എസ് ഐ ജി.എസ് ഉണ്ണികൃഷ്ണൻ നായരും സംഘവും ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story