- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് കറക്കം; തടഞ്ഞ് നിർത്തി പരിശോധിച്ചതും കുടുങ്ങി; എംഡിഎംഎയും കഞ്ചാവുമായി യുവാക്കളെ പൊക്കി എക്സൈസ്
കൊല്ലം: കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ അനു, അൻസാരി എന്നിവരെയാണ് എക്സൈസ് സംഘം വലയിൽ കുടുക്കിയത്. 14 ഗ്രാം എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു. കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റിന് സമീപത്തു നിന്നാണ് പ്രതികളെ പിടികൂടിയത്.
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി രാത്രി പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം സംശയത്തിന്‍റെ അടിസ്ഥാനത്തിൻ പ്രതികളെ തടഞ്ഞു നിർത്തുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് ട്രെയിൽ മാർഗം ബാഗിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് എത്തിച്ചത്.
Next Story