- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയിലേക്ക് നടന്നുവരികയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പൊക്കി പോലീസ്
പള്ളുരുത്തി: 11കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഫോർട്ടുകൊച്ചി സ്വദേശി പാരൽ ഡിസൂസ(24)യാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഫോർട്ടുകൊച്ചി അമരാവതിയിലെ കടയിലേക്ക് വരികയായിരുന്നു പെൺകുട്ടിയെ ആണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ കൈയിൽ കയറിപ്പിടിച്ച പ്രതി കൂടെ വരുന്നോ എന്ന് ചോദിക്കുകയും നഗ്നത പ്രദർശനം നടത്തുകയുമായിരുന്നുവെന്ന് ഫോർട്ടുകൊച്ചി പൊലീസ് പറഞ്ഞു.
പേടിച്ചുപോയ കുട്ടി കടയുടമയോട് സംഭവം വിവരിക്കുന്നതിനിടെ പ്രതി കടന്നുകളഞ്ഞു. ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂലംമ്പിള്ളിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്.
Next Story