- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓണമല്ലേ..അടിച്ചുപൊളിക്കണ്ടേ..'; കാണുന്ന ബാറുകളിൽ എല്ലാം കയറി പണപ്പിരിവ്; പിന്നാലെ വിജിലൻസിന്റെ വരവിൽ കൈയ്യോടെ തൂക്കി; സംഭവം തൃശൂർ ഇരിങ്ങാലക്കുടയിൽ
തൃശൂർ: ഇരിങ്ങാലക്കുടയിൽ ബാറുകളിൽ നിന്ന് അനധികൃതമായി പണം പിരിക്കുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടർ എൻ. ശങ്കർ വിജിലൻസിന്റെ പിടിയിലായി. തൃശൂർ ചിറങ്ങരയിൽ വെച്ച് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം കുടുങ്ങിയത്.
ഇയാളുടെ വാഹനത്തിൽ നിന്ന് 50,000 രൂപയും ഏഴ് കുപ്പി വിദേശ മദ്യവും കണ്ടെടുത്തു. പതിവായി ലീവിന് നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്താറുണ്ടായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
വിജിലൻസ് സംഘം നടത്തിയ ഈ നടപടി, ഉദ്യോഗസ്ഥതലത്തിലെ അഴിമതിക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് നൽകുന്നത്. ഈ സംഭവം എക്സൈസ് വകുപ്പിലെ മറ്റു ഉദ്യോഗസ്ഥർക്കിടയിലും ജാഗ്രത സൃഷ്ടിച്ചിട്ടുണ്ട്.
Next Story