- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളെ ഇടിച്ചിട്ട് നിർത്താതെ കുതിച്ച് ഓട്ടോ; റോഡിൽ തെറിച്ചുവീണ് രക്തം വാർന്ന് ദാരുണാന്ത്യം; സിസിടിവികൾ ചെക്ക് ചെയ്ത് അന്വേഷണം; ഒടുവിൽ പ്രതിയെ പിടികൂടി പോലീസ്
കോട്ടയം: റോഡിൽ ഒരാളുടെ ജീവനെടുത്ത ശേഷം നിർത്താതെ ഓടിച്ചു പോയ ഓട്ടോ ഡ്രൈവർ പോലീസ് വലയിൽ കുടുങ്ങി. കോട്ടയം വൈക്കത്ത് പ്രസ് ഉടമയെ ആണ് ഓട്ടോ ഇടിച്ചിട്ട ശേഷം നിർത്താതെ പോയത്. കേസിൽ പാലാരിവട്ടം സ്വദേശി ബാബു കെ.ആറിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 22ന് ആണ് സംഭവം നടന്നത്. അപകടത്തിൽ ബാബുവിന്റെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ വൈക്കം സ്വദേശി ആർ. വിജയൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയും ചെയ്തിരുന്നു. അപകട ശേഷം ബാബു ഓട്ടോറിക്ഷ നിർത്താതെ ഓടിച്ചുപോയി. എന്നാൽ അപകടത്തിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു. ഇത് ഉൾപ്പെടെ ഇരുന്നൂറോളം ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിയുന്നതും അറസ്റ്റ് ചെയ്തതും.
Next Story