- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾതാമസം ഇല്ലാത്ത വീട്ടിൽ പരിശോധന; കണ്ടെത്തിയത് രഹസ്യ അറ; ചാക്കുകളിൽ നിന്നും 100 കിലോ ചന്ദനത്തടി പിടിച്ചെടുത്തു; കേസിൽ രണ്ടു പേർ പിടിയിൽ; കൈയ്യോടെ പൊക്കി
തിരുവനന്തപുരം: വർക്കല ഇടവയിൽ നിന്നും നൂറ് കിലോയോളം വരുന്ന ചന്ദനത്തടികളുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാലക്കാട് നെല്ലായി മക്കടയിൽ മുഹമ്മദ് അലി (37), വർക്കല വെന്നിയോട് വെട്ടൂർ മേലേ കല്ലുവിള വീട്ടിൽ ആർ. വിഷ്ണു (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പത്ത് ലക്ഷത്തിലധികം വില വരുന്ന ചന്ദന തടികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇടവയിൽ ആൾ താമസം ഇല്ലാത്ത വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
വനം വകുപ്പിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. വീടിനുള്ളിൽ രഹസ്യ അറകളിൽ ചാക്കുകളിൽ ചന്ദനമുട്ടികൾ അട്ടിയായി അടുക്കികെട്ടിയ നിലയിലായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വീടുകളിൽ നിൽക്കുന്ന ചന്ദനമരം വാങ്ങി വില്പന നടത്തുന്ന സംഘമാണ് ഇവരെന്നാണ് ഇപ്പോൾ സംശയിക്കുന്നത്. പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.