മലപ്പുറം: ഇത്രയും ദിവസം ഒളിവില്‍ കഴിഞ്ഞിരുന്ന കഞ്ചാവ് കേസ് പ്രതിയെ കൈയ്യോടെ പൊക്കി. ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് തിരുത്തേല്‍ വീട്ടില്‍ സനീഷ് (35) ആണ് പിടിയിലായത്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണസംഘം നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.

തിരൂര്‍ എക് സൈസിന്റെ സഹായത്തോടെ ബുധനാഴ്ച പുലര്‍ച്ചെ 2.30 ന് തിരൂര്‍ പയ്യനങ്ങാടിയിലാണ് ഇയാള്‍ പിടിയിലായത്. താമസിച്ചിരുന്ന വാടക കെട്ടിടത്തിന്റെ മുറിയില്‍നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒഡിഷയില്‍നിന്ന് കഞ്ചാവ് കൊണ്ടുവന്ന് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വില്‍പന നടത്തുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി.

നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പികെ മുഹമ്മദ് ഷഫീഖ്, തിരൂര്‍ സര്‍ ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സാദിഖ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ പി.വി. സുഭാഷ്, ബാബുരാജ്, മുസ്തഫ ചോലയില്‍. പ്രിവെന്റിവ് ഓഫിസര്‍മാരായ രവീന്ദ്രനാഥ്, ടി.കെ. സതീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സബിന്‍ ദാസ്, ദിനേശ്, റിബീഷ്, അ രുണ്‍രാജ്, ദീപു, എക്‌സൈസ് ഡ്രൈവര്‍മാരായ മഹ്‌മൂദ്, അഭിലാഷ് എന്നിവരാണ് അ ന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.