- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിന്നൽ പരിശോധന; 1.41 കിലോഗ്രാം കഞ്ചാവുമായി പ്രതി കുടുങ്ങി; ചുരുട്ടി വലിക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തു; പിടിയിലായത് ആസാം സ്വദേശി
ചങ്ങനാശ്ശേരി: തെങ്ങണ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിന്നും 1.41 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശിയെ അറസ്റ്റ് ചെയ്തു. മുപ്പത്തിയഞ്ചുകാരനായ അസിം ചങ്മയ് ആണ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്നും കഞ്ചാവിനൊപ്പം കഞ്ചാവ് ചുരുട്ടി വലിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങളും 10,800 രൂപയും കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈനില്‍ നിന്നും വാങ്ങിയിരുന്ന ഈ ഉപകരണള് ഉള്‍പ്പെടെയാണ് ഇയാള്‍ കഞ്ചാവ് വിറ്റിരുന്നത്.
കോട്ടയം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എം. നൗഷാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story