- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയ്ക്ക് വിദേശത്ത് ജോലി; രഹസ്യ വിവരത്തെ തുടർന്ന് മക്കള്‍ താമസിക്കുന്ന വാടക വീട്ടില്‍ പരിശോധന; കണ്ടെത്തിയത് 70 ഗ്രാം എംഡിഎംഎ; മൂന്ന് പേരെ കൈയ്യോടെ പൊക്കി
തൃശൂർ: നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. തൃശൂർ നെടുപുഴയിലാണ് സംഭവം നടന്നത്. തൃശൂർ നെടുപുഴ സ്വദേശികളായ ആജ്ഞേയനൻ (19), അലൻ (19), അരുൺ (24) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ അലനും അരുണും സഹോദരങ്ങളാണ്.
അലന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ടതും സ്ഥലത്ത് നിന്ന് രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ബാംഗ്ലൂരുവിൽ നിന്ന് ലഹരി വസ്തുകള്‍ കൊണ്ടുവന്നതെന്നും വാടക വീട്ടിലായിരുന്നു യുവാക്കളുടെ ലഹരിക്കച്ചവടമെന്നും പോലീസ് പറയുന്നു. അലന്‍റെയും അരുണിന്‍റെയും അച്ഛൻ ജീവിച്ചിരിപ്പില്ല. അമ്മ വിദേശത്ത് ജോലി ചെയ്യുകയാണെന്നും പോലീസ് പറയുന്നു.
Next Story