കൊല്ലം: സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നതിനിടെ കൊല്ലത്ത് 17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവ് പിടിയിലായി. കൊല്ലം ചവറയിലാണ് സംഭവം നടന്നത്. പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് & ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമായിരുന്നു. ഗ്രാമ മേഖലയിൽ വിൽപന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചത് എന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരത്തെ മൊത്തവിതരണക്കാരനിൽ നിന്നാണ് പ്രതി എംഡിഎംഎ വാങ്ങിയത്. ഇയാളെക്കുറിച്ചും സൂചന ലഭിച്ചതായി എക്സൈസ് വ്യക്തമാക്കി.