- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാന്യമായി ട്രെയിനിൽ നിന്നും വന്നിറങ്ങി; വല വിരിച്ച് എക്സൈസ്; പരിശോധനയിൽ പൊക്കി; കഞ്ചാവുമായി ഗൗഡ അറസ്റ്റിൽ; 6 കിലോ വരെ പിടിച്ചെടുത്തു; സംഭവം കോട്ടയത്ത്
കോട്ടയം: ആറ് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോട്ടയത്താണ് സംഭവം നടന്നത്. ഒഡീഷ സ്വദേശി സന്യാസി ഗൗഡ ( 32 ) ആണ് അറസ്റ്റിലായത്. ആർപിഎഫും റെയിൽവേ പൊലീസും എക്സൈസും സംയുക്തമായി ചേർന്നാണ് ഇയാളെ പിടികൂടിയത്.
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കോട്ടയത്ത് കഞ്ചാവ് എത്തിച്ച് പുറത്തിറങ്ങുന്നതിനിടെയാണ് അറസ്റ്റ്. കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സന്യാസി ഗൗഡ. ഇയാൾ ഏറെ നാളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.
Next Story