- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സൈസിന്‍റെ സ്ഥിരം വാഹന പരിശോധന; ബൈക്കിന്റെ വരവിൽ പന്തികേട്; പിടിച്ചു നിർത്തി ചെക്ക് ചെയ്തു; പിടികൂടിയത് 40 എൽഎസ്ഡി സ്റ്റാമ്പുകൾ; കേസിൽ 33കാരൻ അറസ്റ്റിൽ
കൊച്ചി: ചെറായിയിൽ എക്‌സൈസിന്‍റെ വൻ മയക്കുമരുന്ന് വേട്ട. ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 40 എൽഎസ്ഡി സ്റ്റാമ്പുകളും 1.05 കിലോഗ്രാം കഞ്ചാവും 0.19 ഗ്രാം എംഡിഎംഎയും 166 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തതായി എക്സൈസ് വ്യക്തമാക്കി. കൊച്ചി പള്ളിപ്പുറം സ്വദേശി എബി വർഗീസിനെ (33 വയസ്) പിടികൂടി.
പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസിയുടെ നേതൃത്വത്തിൽ പറവൂർ - ചെറായി റോഡിൽ ചെറായി പാടത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ശ്യാം മോഹൻ പി ഡി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ശ്രീകുമാർ പി കെ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജു വി പി, സിവിൽ എക്സൈസ് ഓഫീസർമാരായ സലാഹുദ്ദീൻ സി കെ, മിഥുൻ ലാൽ എം എസ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരിന്നു.
Next Story