കോഴിക്കോട്: പത്തുവയസുകാരിയെ നിരന്തരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് 43 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി. വാണിമേല്‍ പരപ്പുപാറ സ്വദേശി ദയരോത്ത്കണ്ടി ഷൈജു (42) വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലി ശിക്ഷിച്ചിരിക്കുന്നത്.

അമ്മ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് അച്ഛനോടും രണ്ടാനമ്മയോടുമൊപ്പമാണ് അതിജീവിത കഴിഞ്ഞിരുന്നത്. പരപ്പുപാറയിലും പാതിരിപ്പറ്റയിലും ഇവര്‍ വാടക വീട്ടില്‍ കഴിഞ്ഞുവരവെ പരപ്പുപാറയിലെ വീട്ടില്‍ വച്ചാണ് ഷൈജു കുട്ടിയെ ബലാത്സംഗം ചെയ്തത്.

തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് കുട്ടിയെ ബാലികസദനത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വളയം പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.