- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നടിച്ച് വലയിലാക്കി; പതിവായി രാത്രിയിലെത്തി പീഡിപ്പിക്കും; മലപ്പുറത്ത് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിധി; 23കാരനെ 75 വർഷം കഠിന തടവിന് വിധിച്ച് കോടതി
മലപ്പുറം: മലപ്പുറത്ത് പോക്സോ കേസിൽ പിടിയിലായ 23 കാരനെ 75 വർഷം കഠിന തടവിന് വിധിച്ച് മഞ്ചേരി സ്പെഷൽ പോക്സോ കോടതി. വാഴക്കോട് പോലീസ് സ്റ്റേഷനിൽ 2023 ൽ രജിസ്റ്റർ ചെയ്ത കേസിൽ മുതുവല്ലൂര്‍ പോത്തുവെട്ടിപ്പാറ സ്വദേശി നുഹ്മാൻ കെയാണ് ശിക്ഷിക്കപ്പെട്ടത്. അജിതീവിതയെ നിരന്തരം പിന്തുടർന്ന് പ്രണയം നടിച്ച് വലയിലാക്കിയ ശേഷം പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന വീട്ടിൽ സ്ഥിരമായി എത്തി രാത്രിയിലെത്തി പീഡിപ്പിച്ചുവെന്നും ബൈക്കിൽ മിനി ഊട്ടിയിലെ മിസ്റ്റി ലാന്‍ഡ് നാച്ചുറല്‍ പാര്‍ക്കിലേക്ക് കൊണ്ടു പോയെന്നുമാണ് പ്രധാന കേസ്.
പ്രതി 6.25 ലക്ഷം രൂപ പിഴയടക്കാൻ വിധിച്ച കോടതി പണമടച്ചില്ലെങ്കിൽ 11 മാസം അധികം തടവ് അനുവദിക്കാനും ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. അതേസമയം, പ്രതി പിഴയായി അടക്കുന്ന തുക അതിജീവിതക്ക് നൽകാൻ ഉത്തരവായി.
വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം പെൺകുട്ടിക്ക് കൂടുതല്‍ നഷ്ട പരിഹാരം നല്‍കാൻ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു. വാഴക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന രാജന്‍ബാബുവാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടി കുറ്റപത്രം സമർപ്പിച്ചത്.