- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടകയ്ക്ക് മുറിയെടുത്ത് താമസിച്ച് ലഹരി വിൽപ്പന; പോലീസിന്റെ മിന്നൽ പരിശോധനയിൽ പൊക്കി; 150 കിലോ പുകയില പിടിച്ചെടുത്തു; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ; പ്രതിയെ കുടുക്കിയത് ഇങ്ങനെ!
തിരുവനന്തപുരം: കേരള -തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്ന രാജസ്ഥാൻ സ്വദേശി നാഗർകോവിലിൽ നിന്നും പൊക്കി. നാഗർകോവിലിൽ വാടകയ്ക്ക് മുറിയെടുത്ത് താമസിച്ചായിരുന്നു വിൽപ്പന.
എസ്പി ഓഫീസിനു സമീപത്ത തെരുവിൽ വാടകയ്ക്കു മുറിയെടുത്ത് നിരോധിത പുകയിലയുൽപന്നങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ സ്വദേശി കമലേഷിനെ (39) തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു.
മിന്നൽപ്പരിശോധന നടത്തിയ പോലീസ് മുറിയിൽ ഒളിപ്പിച്ച 150 കിലോ പുകയിലയുൽപന്നങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം നഗരത്തിലെ ചില കടകളിലേക്കും ഇയാൾ വിതരണം നടത്താറുണ്ടന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Next Story