- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോ ഭയങ്കരം തന്നെ..; ബീവറേജ് കുത്തിത്തുറന്ന് മോഷണം; മദ്യവും പണവും അടിച്ചുമാറ്റി; നല്ല മുന്തിയ ബ്രാൻഡ് അടക്കം പൊക്കി; രണ്ടു പേർ പിടിയിൽ; കള്ളന്മാരെ പോലീസ് കുടുക്കിയത് ഇങ്ങനെ!
കല്‍പ്പറ്റ: മദ്യഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ടുപേർ പിടിയിലായി. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തൊണ്ടർനാട് കോറോത്തെ ബീവറേജ് ഔട്ലറ്റിൽ മോഷണം നടത്തിയ കേസിലാണ് രണ്ട് പേര്‍ പോലീസ് വലയിൽ കുടുങ്ങിയത്.
പേരാമ്പ്ര കൂത്താളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49] എന്നിവരാണ് അറസ്റ്റിലായത്. ഈമാസം എട്ടിനായിരുന്നു മോഷണം നടന്നത്. 22000 രൂപയും 92000 രൂപയുടെ മദ്യവുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്.
പ്രതികളുടെ ഫോട്ടോ സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പിന്നാലെ ഈ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ എസ്. അഷ്റഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.പി. അബ്ദുൽ അസീസ്, കെ. മൊയ്തു, ബിൻഷാദ് അലി, എസ്. സി.പി.ഒ. ജിമ്മി ജോർജ്, സി.പി.ഒ. മാരായ ശ്രീജേഷ്, ഷിന്റോ ജോസഫ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.