- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാംഗ്ലൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ സുഖയാത്രയ്ക്ക് ശേഷം മടങ്ങിയെത്തി; രഹസ്യ വിവരത്തിനെ തുടർന്ന് പരിശോധന; ലഹരി ശേഖരവുമായി രണ്ടുപേർ പിടിയിൽ; കൈയ്യോടെ പൊക്കി പോലീസ്
തിരുവനന്തപുരം: കല്ലമ്പലത്ത് ലഹരി ശേഖരവുമായി യുവാവും യുവതിയും അറസ്റ്റിൽ. വർക്കല താന്നിമൂട് സ്വദേശികളായ ദീപു (25), അഞ്ജന (30) എന്നിവരാണ് ലഹരി ശേഖരവുമായി അറസ്റ്റിലായത്. ദീർഘദൂര ടൂറിസ്റ്റ് ബസ്സിൽ വന്നിറങ്ങിയ ഇവർ രണ്ട് പേരെയും ഡാൻസാഫ് ടീം തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. പ്രതികളെ കല്ലമ്പലം പൊലീസിന് കൈമാറി. തുടർനടപടികളുമായി കല്ലമ്പലം പോലീസ് സ്ഥലത്തുണ്ട്.
ജില്ലാ റൂറൽ ഡാൻസാഫ് ടീം ലഹരി ശേഖരവുമായി വർക്കല സ്വദേശികളായ യുവതിയെയും യുവാവിനെയും പിടികൂടിയത്. ഇവർ ബാംഗ്ലൂരിൽ നിന്നും വന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇവരുടെ കയ്യിലുണ്ടായിരുന്ന ലഹരി ശേഖരത്തിന്റെ അളവ് തൂക്കം നിശ്ചയിച്ചിട്ടില്ല.
ഇവർ വില്പനയ്ക്കായി ലഹരി ശേഖരം കേരളത്തിൽ എത്തിച്ചതാണോ അതോ മറ്റാർക്കെങ്കിലും കൈമാറുന്നതിന് വേണ്ടി കൊണ്ടുവന്നതാണോ എന്നുള്ള കാര്യങ്ങൾ കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു. ഇപ്പോൾ പിടിയിലായ വർക്കല താന്നിമൂട് സ്വദേശിയായ ദീപു മുൻപും സമാനമായ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.