കോഴിക്കോട്: വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ. കോഴിക്കോട് ആണ് സംഭവം നടന്നത്. 48 കുപ്പി വിദേശ മദ്യവുമായി അഴിയൂർ സ്വദശി ഷാജിയാണ് വടകര എക്സൈസിൻ്റെ വലയിൽ കുടുങ്ങി. മാഹിയിൽ നിന്ന് ഇയാൾ ഓട്ടോയിലാണ് മദ്യം കടത്തിയത്.

പുതുപ്പണം ബസ് സ്റ്റോപ്പിന് അടുത്തു വച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. ഓട്ടോയിൽ നിരത്തിവെച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ.

പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.