കോതമം​ഗലം: കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനയ്ക്ക് വേണ്ടി കടത്തിക്കൊണ്ട് വന്ന 2 കിലോഗ്രാമിലധികം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. സാമ്രാട്ട് സേഖ് (30 വയസ്) എന്നയാളെ 1.1 കിലോഗ്രാം കഞ്ചാവുമായും ബബ്ലു ഹഖ് (30 വയസ്) എന്നയാളെ 1.05 കിലോഗ്രാം കഞ്ചാവുമായാണ് പിടിച്ചെടുത്തത്.

കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും ചേർന്നാണ് കേസുകൾ കണ്ടുപിടിച്ചത്. പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ലിബു.പി.ബി, ബാബു.എം.ടി, സിവിൽ എക്സൈസ് ഓഫീസർമാരായ റസാഖ്.കെ.എ, ആസിഫ് മുഹമ്മദ്.എൻ.എം, ബിലാൽ.പി.സുൽഫി, ജോയൽ ജോർജ്, സോബിൻ ജോസ് എന്നിവരും ഇൻസ്‌പെക്ടറോടൊപ്പം പരിശോധനകളിൽ പങ്കെടുത്തു.