ചാരുമൂട്: നൂറനാട് ആശാന്‍ കലുങ്ക് ഭാഗത്ത് സ്ത്രീകൾ നടത്തുന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി അക്രമം നടത്തിയ ഗുണ്ടാ നേതാവിനെ നൂറനാട് പോലീസ് പിടികൂടി. പാലമേൽ ആദിക്കാട്ടുകുളങ്ങര കുറ്റിപറമ്പിൽ വീട്ടിൽ ഹാഷിമിനെ (35)നെയാണ് പിടികൂടിയത്.

മദ്യ ലഹരിയില്‍ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഇയാള്‍ ഭക്ഷണം വിളമ്പിക്കൊടുത്ത ചെറുപ്പക്കാരനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഇത് തടയാന്‍ ശ്രമിച്ച ഹോട്ടല്‍ ഉടമയായ സ്ത്രീയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

അതിക്രമത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച ഇയാളെ നൂറനാട് എസ് ഐ നിതീഷ് എസിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ 22 ഓളം കേസുകളിൽ ഇയാള്‍ പ്രതിയെന്നും വിവരങ്ങൾ ഉണ്ട്.