- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥിരം റൗണ്ട്സിനിടെ ഒരു കാർ നിന്ന് പരുങ്ങുന്നു; പോലീസ് പിടിച്ചു നിർത്തി പരിശോധിച്ചപ്പോൾ കണ്ടത്; മണ്ണാർക്കാട് കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ; 15 കിലോ വരെ പിടിച്ചെടുത്തു
പാലക്കാട്: കഞ്ചാവുമായി രണ്ടു പേരെ കൈയ്യോടെ പൊക്കി. പാലക്കാട് മണ്ണാർക്കാട് ആണ് സംഭവം നടന്നത്. 15 കിലോ കഞ്ചാവ് ആണ് പിടിച്ചെടുത്തത്. തൃശൂ൪ അരിമ്പൂ൪ സ്വദേശി അരുൺ, മലപ്പുറം പെരിഞ്ചീരി സ്വദേശി മുഹമ്മദ് നിസാ൪ എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ കാറിലാണ് കഞ്ചാവ് കടത്തിയിരുന്നത്.
പരിശോധനയിലാണ് പോലീസ് കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്താനുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായവ൪ കഞ്ചാവ് മാഫിയ സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
Next Story