മാന്നാർ: കണ്ണിൽ മുളകുപൊടി വിതറി കവർച്ച. വയോധികയുടെ സ്വർണമാല കവർന്ന് പ്രതി ഓടിരക്ഷപ്പെട്ടു. മാന്നാർ കൂട്ടംപേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് സമീപം സദൻ ഹെയർ സ്റ്റൈൽ എന്ന സ്ഥാപനം നടത്തുന്ന കുളഞ്ഞിക്കാരാഴ്മ വേളൂർ തറയിൽ സദാശിവന്റെ (74) സ്വർണ മാലയാണ് കള്ളൻ കവർന്നത്.

കടയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ആയിരിന്നു സംഭവം നടന്നത്. കടയ്ക്കുള്ളിലേക്ക് കയറി വന്നയാൾ വാടക മുറി അന്വേഷിക്കുന്നതിനിടയിൽ സദാശിവന്റെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ ശേഷം കഴുത്തിൽ കിടന്ന രണ്ടരപ്പവൻ തൂക്കമുള്ള സ്വർണമാല കവർന്ന് അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ സദാശിവൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുന്നു.