- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഡിജിപിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് പരുക്കേറ്റയാൾ മരിച്ചു; മരിച്ചത് പറന്തൽ മല്ലശേരി വീട്ടിൽ പത്മകുമാർ; അപകടമുണ്ടായത് വ്യാഴാഴ്ച രാത്രി ഏഴരയോടെ
പന്തളം: ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനം ഇടിച്ച് തെറിപ്പിച്ചതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. പറന്തൽ മല്ലശേരി വീട്ടിൽ പത്മകുമാർ (48) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴരയോടെ എംസി റോഡിൽ അടൂരിനും പറന്തൽ ജങ്ഷനും ഇടയിലാണ് അപകടം നടന്നത്. റോഡിലുടെ നടന്നു പോവുകയായിരുന്ന പത്മകുമാറിനെ എഡിജിപിയുടെ വാഹനം ഇടിക്കുകയായിരുന്നു. പരുക്കേറ്റ പത്മകുമാറിനെ ഇതേ വാഹനത്തിൽ കയറ്റിയ എഡിജിപി അടൂർ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എഡിജിപിയുടെ വാഹനം അടൂരിൽ നിന്ന് പന്തളം ഭാഗത്തേക്ക് വരികയായിരുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story