തിരുവനന്തപുരം: ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം ഓഫ് സീസണ്‍ ട്രക്കിങ് ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രക്കിങ്. അഞ്ച് അല്ലെങ്കില്‍ 10 പേരടങ്ങുന്ന സംഘങ്ങളായാണ് ട്രക്കിങ് അനുവദിക്കുക. താത്പര്യമുള്ളവര്‍ക്ക് tvmwildlife.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം.