- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; എയര്‍ ഇന്ത്യയ്ക്ക് 50,000 രൂപ പിഴ
മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; എയര്‍ ഇന്ത്യയ്ക്ക് 50,000 രൂപ പിഴ
കോട്ടയം: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയ എയര്‍ ഇന്ത്യയ്ക്ക് 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് പരാതിയുമായി കമ്മിഷനെ സമീപിച്ചത്. ജോലി സംബന്ധമായ മെഡിക്കല്‍ പരിശോധനയ്ക്കായി മാത്യൂസ് ജോസഫ് 2023 ജൂലായ് 23-ന് മുംബൈയില്‍നിന്ന് കൊച്ചിയിലേക്ക് രാവിലെ 5.30-നുള്ള എയര്‍ ഇന്ത്യ വിമാനം ബുക്കുചെയ്തിരുന്നു. എന്നാല്‍, വിമാനം റദ്ദാക്കി. ഈ വിവരം പരാതിക്കാരനെ അറിയിച്ചില്ല. രാത്രി 8.32-നുള്ള വിമാനമാണ് പരാതിക്കാരന് ലഭിച്ചത്. അതിനാല്‍ മെഡിക്കല്‍ പരിശോധനയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ കപ്പലിലെ ജോലി നഷ്ടപ്പെട്ടെന്നാണ് പരാതി.
വിമാനം റദ്ദാക്കിയത് പരാതിക്കാരനെ അറിയിച്ചതിന് ഒരു തെളിവും എയര്‍ ഇന്ത്യയ്ക്ക് ഹാജരാക്കാന്‍ സാധിച്ചില്ല. സേവനത്തിലെ അപര്യാപ്തതയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപ പരാതിക്കാരന് നല്‍കാന്‍ അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും ആര്‍.ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ ഉത്തരവിട്ടു.