- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എകെജി സെന്ററിന് അടുത്ത് മുഴുവൻ പരിഭ്രാന്തി; തീആളിക്കത്തുന്നത് കണ്ട് നാട്ടുകാർ അടക്കം ഓടിയെത്തി; ഞൊടിയിടയിൽ വീടിൻ്റെ മേൽക്കൂര കത്തിച്ചാമ്പലായി; വില്ലനായത് ചെറിയൊരു തുണി കഷ്ണം

തിരുവനന്തപുരം: എകെജി സെന്ററിന് സമീപം കുന്നുകുഴി സരോജിനി വിലാസത്തിലെ ക്രിസ്തുദാസ് എന്നയാളുടെ വീട്ടിൽ ഇന്നലെ രാവിലെ തീപിടിത്തമുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് ഫയർഫോഴ്‌സ് അറിയിച്ചു. ഏകദേശം 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്‌സ് വ്യക്തമാക്കി.
വീടിന്റെ രണ്ട് മുറികളിലാണ് തീ പടർന്നുപിടിച്ചത്. തുണികളിൽ നിന്ന് ആരംഭിച്ച തീ പിന്നീട് മേൽക്കൂരയിലേക്കും വ്യാപിക്കുകയായിരുന്നു. തടി ഉൽപ്പന്നങ്ങൾ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, വസ്ത്രങ്ങൾ തുടങ്ങി നിരവധി സാധന സാമഗ്രികൾ അഗ്നിബാധയിൽ കത്തിനശിച്ചു.
വിവരമറിഞ്ഞ് തിരുവനന്തപുരം നിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോർജ് പോളിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ജിതേഷ്, അനീഷ്, വിമൽ, മഹേഷ്കുമാർ, ശ്രീരാഗ്, ഫിറോഷ്ഖാൻ, ശ്രീരാജ്, ബിജു, ശ്യാമളകുമാർ, രഞ്ജിത് എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ക്രിസ്തുദാസിന്റെ വീട്ടിലെ തീപിടിത്തത്തിൽ 60,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായും, ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നും ഫയർഫോഴ്‌സ് അറിയിച്ചു.


